banner

തനിക്കൊണം കാട്ടി ചൈന; ശക്തമായ മറുപടി നൽകാൻ ഇന്ത്യ


ഡെൽഹി : പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനെ ചൈന പൂർണ്ണമായും പിന്തുണച്ചതിനെതിരെ ഇന്ത്യ കടുത്ത അതൃപ്തി. ഭീകരവാദത്തെ അനുകൂലിക്കുന്നതാണ് ചൈനയുടെ നിലപാടെന്ന് വിദേശകാര്യ വൃത്തങ്ങൾ ആരോപിച്ചു.

ഐക്യരാഷ്ട്രരക്ഷാസമിതിയിൽ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണമെന്ന ഭാഗം പാകിസ്ഥാൻ, ചൈനയുടെ സഹായത്തോടെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയെ സമീപിച്ച് ചർച്ചകൾ നടത്തിയത്.

ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നുവെന്ന സൂചനകൾ ഉയർന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് ഔദ്യോഗിക മറുപടി നൽകാനൊരുങ്ങുകയാണ്.

പാകിസ്ഥാനിൽ നിന്നുള്ള പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങളിൽ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്നലെ നേരിൽ കണ്ടിരുന്നു.

Post a Comment

0 Comments