കൊച്ചി : സിനിമാ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരിൽ നിന്ന് എക്സൈസ് വിഭാഗം പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള എക്സൈസ് ശ്രമം തുടരുകയാണ്.
സംവിധായകർക്ക് ലഹരി വിതരണത്തിൽ പങ്കാളിയായ കൊച്ചി സ്വദേശിയെ കണ്ടെത്താൻ പ്രത്യേക സംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടിയ ശേഷം, പ്രതികളായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും വീണ്ടും ചോദ്യം ചെയ്യാൻ നീക്കം നടക്കും.
കഞ്ചാവ് കണ്ടെത്തിയ ഫ്ലാറ്റിന്റെ ഉടമയായ സംവിധായകൻ സമീർ താഹിറിനും എക്സൈസ് നോട്ടീസ് നൽകി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പുലർച്ചെയാണ് എക്സൈസ് സംഘം ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും കസ്റ്റഡിയിൽ എടുത്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
0 Comments