ലണ്ടനിൽ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ മലയാളി മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ജില്ലയിലെ മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം സിറ്റി സെന്ററിൽ വച്ചായിരുന്നു ദുരന്തം. മകൻ ടിബിൻ രാജുവും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഷോപ്പിങ്ങിനിടെ അപ്രതീക്ഷിതമായി ജാൻസി രാജു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സ്ഥലത്തെ പാരാമെഡിക്കൽ സംഘം എത്തി പ്രഥമ ചികിത്സ നൽകി. ആംബുലൻസിലും സിപിആറും ഉൾപ്പെടെയുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുമ്പ് സന്ദർശക വിസയിൽ ബ്രിട്ടനിലെത്തിയ ജാൻസി രാജു മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും സന്ദർശിക്കാനാണ് വന്നത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുകയും അന്ത്യ ചടങ്ങുകൾ നാട്ടിൽ നടത്തി സംസ്കരിക്കുകയും ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
0 Comments