കോയമ്പത്തൂരിലെ വിശ്വനാഥപുരത്ത് മലയാളിയായ രണ്ട് ബേക്കറി ഉടമമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്, മഹേഷ് എന്നിവരെ കോയമ്പത്തൂരിലെ വീടിനകത്താണ് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരിൽ ഇരുവരും ചേർന്ന് ബേക്കറി നടത്തുകയായിരുന്നു. പതിവുപോലെ ബേക്കറി തുറന്നില്ലെന്നതിൽ സംശയം തോന്നിയ നാട്ടുകാർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ ഇരുവരുടെയും മരണം കണ്ടെത്തുകയായിരുന്നു.
മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും അവിവാഹിതരാണ്. സംഭവത്തിൽ തുടിയല്ലൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments