banner

ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങി കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി; മൂവരെയും കണ്ടെത്തിയത് മറ്റൊരിടത്ത്


ഒറ്റപ്പാലം : പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയും രണ്ട് കുട്ടികളും എറണാകുളം തൃപ്പൂണിത്തുറയിൽ നിന്ന് കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് മൂവരെയും കണ്ടെത്തിയത്. ഇവർ സുരക്ഷിതരാണെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ ഭാര്യയും രണ്ട് മക്കളുമാണ് ചൊവ്വാഴ്ച മുതൽ കാണാതായത്. ഭർത്താവിന്റെ പട്ടാമ്പിയിലേ വീട്ടിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച വീട്ടിൽ നിന്നിറങ്ങിയ മൂന്ന് പേരും പിന്നീട് വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന് വ്യക്തമാക്കിയ ഭർത്താവ് നൽകിയ പരാതിയിനെ തുടർന്ന് ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് തൃപ്പൂണിത്തുറയിൽ നിന്ന് ഇവരെ കണ്ടെത്താൻ സാധിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പൊലീസ് തുടരുകയാണ്.

Post a Comment

0 Comments