banner

ബൈക്കിൽ ലോറി ഇടിച്ച് വാഹനാപകടം: മലയാളി യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു


ബംഗളൂരു : ബംഗളൂരുവിൽ നടന്ന അപകടത്തിൽ മലപ്പുറം സ്വദേശി അബൂബക്കർ സയ്യാൻ (കാവഞ്ചേരി) മരിച്ചു. തിങ്കളാഴ്ച രാത്രി വർത്തൂർ പൊലീസ് സ്റ്റേഷനു സമീപം സയ്യാൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. ദാരുണമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിനു വിട്ടുനൽകും. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ച സയ്യാൻ അതിനിടെ നാട്ടിൽ നിന്നു വന്നിരുന്നയാളാണ്. പോലീസ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات