മഞ്ചേരി : മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് ശങ്കരനാരായണൻ സ്വന്തം വീട്ടിൽ അന്തരിച്ചു.
2001 ഫെബ്രുവരി 9ന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം നടത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതിയായ മുഹമ്മദ് കോയ 2002 ജൂലൈ 27ന് ജാമ്യത്തിൽ പുറത്തിറങ്ങിയതോടെയാണ് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ അയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ഈ സംഭവത്തെ തുടർന്ന് നടന്ന കേസ് മഞ്ചേരി സെഷൻസ് കോടതിയിൽ പരിഗണിച്ചപ്പോൾ ശങ്കരനാരായണനെയും മറ്റ് രണ്ട് പേരെയും ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, 2006 മെയ് മാസത്തിൽ തെളിവുകളുടെ അഭാവം കാണിച്ച് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടു.
ജനങ്ങൾക്കിടയിൽ ഏറെ ജനശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്. ശങ്കരനാരായണന്റെ മരണത്തിൽ ഏറെ ദുഃഖത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
0 تعليقات