Iklan

Iklan

,

Iklan

Video

ആണ്‍സുഹൃത്തുമായി വീഡിയോ കോൾ; അച്ഛനോട് പറയുമെന്ന് പറഞ്ഞ് ചോദ്യം ചെയ്ത 10 വയസ്സുകാരനെ അമ്മ ചായപ്പാത്രം കൊണ്ട് പൊള്ളിച്ചു

SPECIAL CORRESPONDENT
, Thursday, May 15, 2025 WIB Last Updated 2025-05-15T17:30:31Z

കാസര്‍കോട് : ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ മകന്റെ ദേഹത്ത് അമ്മ ചായപ്പാത്രം കൊണ്ട് പൊള്ളിച്ചു. കാസര്‍കോട് കീക്കാനം വില്ലേജിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് അമ്മയ്‌ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

പഠനകാലത്ത് സുഹൃത്തായിരുന്ന കള്ളാര്‍ സ്വദേശിയായ യുവാവുമായി വിഡിയോ കോള്‍ ചെയ്യുന്നതിനെയാണ് മകന്‍ ചോദ്യം ചെയ്തത്. ഈ പ്രവർത്തി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞെങ്കിലും യുവതി പിന്മാറിയില്ല.

ഇതേ തുടർന്ന് കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതി. ഈ വിവരം ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടിയെ യുവതി മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലും ബേക്കല്‍ പൊലീസ് കേസെടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents