തൃശൂർ : തൃശൂർ പാലിയേക്കരയിൽ ലോറിയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. 120 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. നാല് യുവാക്കള്‍ ചേര്‍ന്ന് ആണ് കഞ്ചാവ് കടത്തിയത്. ഇവരെ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂർ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്‌വിൻ, ഹാരിസ്, പാലക്കാട് സ്വദേശി ജാബിർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.
0 Comments