banner

വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ കടിച്ചുകൊന്ന നിലയിൽ; സിസിടിവി പരിശോധിച്ചപ്പോൾ ഞെട്ടി വീട്ടുകാർ; പ്രതി പുലി, തിരച്ചിൽ

മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി കടിച്ചുകൊന്നു. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്.

വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്.

പുലർച്ചെ മൂന്നേമുക്കാലോടെ പുലി വളർത്തുനായ കടിച്ച് എടുത്തോണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.

Post a Comment

0 Comments