banner

ഡയറ്റിൽ വേണം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ; ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തിൽ നിന്ന് അധിക സോഡിയം ഇല്ലാതാക്കാൻ; ഹൃദയാഘാത സാധ്യത കുറയ്ക്കാം

ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് അവശ്യമായ ധാതുവാണ് പൊട്ടാസ്യം. ഇത് ഞരമ്പുകൾ, പേശികൾ, ഹൃദയം എന്നിവ നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ശരീരകോശങ്ങൾക്ക് ചുറ്റും പോഷകങ്ങളും മാലിന്യങ്ങളും നീക്കാനും സഹായിക്കുന്നു.ഭക്ഷണത്തിൽ സോഡിയവും പൊട്ടാസ്യവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തിൽ നിന്ന് അധിക സോഡിയം ഇല്ലാതാക്കാൻ സഹായിക്കും.

ഉയർന്ന സോഡിയത്തിന്റെ അളവ് ഉയർന്ന രക്തസമ്മർദത്തിലേക്ക് നയിക്കും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായ സോഡിയം ഉപഭോഗം വയറ്റിലെ കാൻസർ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ സങ്കീർണതകൾക്കും കാരണമാകും.മറ്റൊരു പഠനത്തില്‍ പൊട്ടാസ്യത്തിന്‍റെ ഉപഭോഗം വര്‍ധിപ്പിക്കുന്നത് പക്ഷാഘാതം വരാനുള്ള സാധ്യത 24 ശതമാനമായി കുറയ്ക്കുന്നതായി കണ്ടെത്തി. പൊട്ടാസ്യം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിലെ ലിപിഡ് സാന്ദ്രത, കാറ്റെകോളമൈൻ സാന്ദ്രത, മുതിർന്നവരിൽ വൃക്കകളുടെ പ്രവർത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കാതിരിക്കാതിരിക്കാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി.

പ്രതിദിനം പരമാവധി 500 മില്ലിഗ്രാം പൊട്ടാസ്യം ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. പൊട്ടാസ്യം സപ്ലിമെന്റുകൾ കഴിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. കാരണം പൊട്ടാസ്യത്തിന്‍റെ അമിത ഉപഭോഗം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം

Post a Comment

0 Comments