തൃക്കരുവ : കരുവയിൽ ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം. തൃക്കരുവ മിനി സ്റ്റേഡിയത്തിന് സമീപം മുളയ്ക്കവയൽഏലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് സന്ധ്യയോടെ അപകടമുണ്ടായത്. ഓട്ടം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോ പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് രണ്ടായി ഒടിഞ്ഞു.
പ്രദേശവാസികൾ വിവരം കാഞ്ഞിരംകുഴി ഇലക്ട്രിക്കൽ സെക്ഷനിൽ അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു. ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റതിനാൽ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ പെരുമൺ സ്വദേശിയാണെന്നാണ് വിവരം.
കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ എത്തി താൽക്കാലിക പരിഹാരത്തിലൂടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
0 Comments