banner

വീടിന് മുന്നിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; സിറ്റൗട്ടിൽ രക്തം തളംകെട്ടി കിടക്കുന്നതായി പ്രദേശവാസികൾ; രക്തം ചർദ്ദിച്ച് മരിച്ചതാണോയെന്ന് സംശയം


പാലക്കാട് : മധ്യവയസ്കനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി കോട്ടുമുണ്ടിയിലാണ് മധ്യവയസ്കനെ വീടിന്റെ മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മച്ചിങ്ങത്തോട് വീട്ടിൽ അഷ്റഫലി (Ashrafali) ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിൻ്റെ സിറ്റൗട്ടിൽ രക്തം തളംകെട്ടി കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയിരുന്നു.

അഷ്റഫലിയുടെ മൃതദേഹം കണ്ടത്തിയതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നു അഷ്റഫലി എന്നതാണ് പ്രദേശവാസികളുടെ പ്രതികരണം.

രക്തം ചർദ്ദിച്ച് മരിച്ചതാണോ എന്ന സംശയവും ഉണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി അഷ്റഫലി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments