Iklan

Iklan

,

Iklan

Video

തൃക്കരുവയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ടീം പ്രഖ്യാപിച്ച് ബിജെപിയുടെ ശില്പശാല

SPECIAL CORRESPONDENT
, Monday, May 26, 2025 WIB Last Updated 2025-05-26T16:00:16Z

അഞ്ചാലുംമൂട് : ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) തൃക്കരുവ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനുള്ള ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ശില്പശാല നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിയും ഇലക്ഷൻ കൺവീനറുമായ സതീശൻ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ശൈലേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സുഗന്ധി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടത്തി. മണ്ഡലം പ്രസിഡന്റ് ഷൈൻകുപ്പണ, സമിതി പ്രസിഡന്റ് സജീഷ് പ്രാക്കുളം എന്നിവർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കൃതജ്ഞത പറഞ്ഞു.പഞ്ചായത്ത് പ്രഭാരി സുരേഷ് നീരാവിൽ, മണ്ഡലം വൈസ് പ്രസിഡന്റ് രഘുവിക്രമൻ, സന്തോഷ് സരോവരം, മണ്ഡലം സെക്രട്ടറി അജയൻ മകരവിളക്ക്, പഞ്ചായത്ത് മെമ്പർ സുജിത്ത്, സമിതി വൈസ് പ്രസിഡന്റ് അനിൽ പ്രഭ, രേഷ്മ, സെക്രട്ടറി ഓമനക്കുട്ടൻ, അരുൺ ദാസ്, ലേഖ, അനന്തകൃഷ്ണൻ തുടങ്ങിയ പ്രമുഖർ വേദിയിൽ സംസാരിച്ചു.തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ശില്പശാല ഊന്നൽ നൽകി. പഞ്ചായത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഫലപ്രദമായി ഉന്നയിച്ച് ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ബിജെപി ടീം ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents