അഞ്ചാലുംമൂട് : പ്രാക്കുളം സാമ്പ്രാണിക്കോടിയിലേക്കുള്ള പ്രധാന റോഡിൽ തൃക്കരുവ കൊന്നമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന പഞ്ഞി മരം അപകട ഭീഷണിയുയർത്തുന്നെന്ന ആരോപണവുമായി നാട്ടുകാർ. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാർ ഭീമ ഹർജി സമർപ്പിച്ചു. പഴക്കം ചെന്ന ഈ മരം കാൽനട യാത്രക്കാർക്കും വാഹന യാത്രികർക്കും ഗുരുതരമായ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ ഇരുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഇത് അപകട സാധ്യത വർധിപ്പിക്കുന്നതായും നാട്ടുകാർ പരാതിയിൽ പറയുന്നു. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കാത്തുനിൽക്കുന്ന സ്ത്രീകളും കുട്ടികളും ഭയത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്നും പരാതിയിൽ ആരോപിച്ചു. കാലവർഷം ശക്തമാകുന്നതോടെ അപകട ഭീഷണി ഇരട്ടിയാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. അടിയന്തരമായി മരം മുറിച്ചുമാറ്റി യാത്ര സുരക്ഷിതമാക്കണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Home
› Kerala
› Kollam
› Local
പ്രാക്കുളം സാമ്പ്രാണിക്കോടിയിലേക്കുള്ള പ്രധാന റോഡിൽ അപകട ഭീഷണിയുയർത്തി പഞ്ഞി മരം; മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി
Terbaru Lainnya
TERKINI LAINNYA
REGIONAL

