Iklan

Iklan

,

Iklan

Video

കേരളത്തിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

SPECIAL CORRESPONDENT
, Thursday, May 15, 2025 WIB Last Updated 2025-05-15T17:06:45Z

കോട്ടയം : അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യബസുകള്‍. ദീര്‍ഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റു ബസുടമ സംഘനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത് പ്രഖ്യാപിക്കുക.

പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാൽ ബസ് സർവീസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents