പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാന്‍ഷി പറഞ്ഞു.
‘എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് നമ്മള്‍ അനുവദിക്കാന്‍ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീര്‍ച്ചയായും നമുക്ക് നീതി വേണം’-ഹിമാന്‍ഷി പറഞ്ഞു.
ഏപ്രില്‍ 16നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാന്‍ഷി ഭര്‍ത്താവ് വിനയ് നര്‍വാളിനൊപ്പം പഹല്‍ഗാമില്‍ എത്തിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. നേവിയില്‍ ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.
0 Comments