വാളയാർ : വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ബാംഗ്ലൂർ – എറണാകുളം സ്വകാര്യ ബസ്സിൽ നിന്നാണ് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബുവാണ് പിടിയിലായത്.
മണ്ണാർക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി. എക്സൈസിന്റെ സ്ട്രൈക്കിംഗ് ഫോഴ്സാണ് യുവാവിനെ പിടികൂടിയത്. ഇന്നലെ തൃശൂർ പൂരനഗരിയിലേക്ക് എത്തിക്കാൻ ശ്രമിച്ച 900 ഗ്രാം എംഡിഎംഎയും വാളയാറിൽ നിന്ന് എക്സൈസ് പിടികൂടിയിരുന്നു.
0 Comments