ന്യൂഡല്‍ഹി : ഡ്രോണുകളെ പ്രതിരോധിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച മൈക്രോമിസൈല്‍ സംവിധാനമായ ‘ഭാര്‍ഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് കൗണ്ടര്‍ ഡ്രോണ്‍ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയത്.
കുറഞ്ഞ ചെലവില്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഭാര്‍ഗവാസ്ത്ര. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എസ്ഡിഎഎല്‍) ഇത് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. കൗണ്ടര്‍ഡ്രോണ്‍ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകള്‍ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചില്‍ പരീക്ഷണത്തിന് വിധേയമാക്കി.
മെയ് 13 ന് സെന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റോക്കറ്റില്‍ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങളാണ് നടത്തിയത്. രണ്ട് സെക്കന്‍ഡിനുള്ളില്‍ സാല്‍വോ മോഡില്‍ രണ്ട് റോക്കറ്റുകള്‍ വിക്ഷേപിച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തി. നാല് റോക്കറ്റുകളും വിക്ഷേപണ ലക്ഷ്യങ്ങള്‍ കൈവരിച്ചു. 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വരുന്നതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. ജാമിങ്, സ്പൂഫിങ് പോലുള്ള ‘സോഫ്റ്റ് കില്‍’ ‘ഭാര്‍ഗവാസ്ത്ര’ സംവിധാനത്തിലുണ്ട്.
കുറഞ്ഞ റഡാർ സിഗ്നലുകളുള്ള ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താൻ ഭാർഗവാസ്ത്രയിലെ ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) സംവിധാനം സഹായിക്കുന്നു. ഡ്രോണുകളെ കൂട്ടമായി നിർവീര്യമാക്കാൻ ഭാർഗവാസ്ത്രയ്ക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ട്.
0 Comments