Iklan

Iklan

,

Iklan

Video

അഞ്ചാലുംമൂട് ഇഞ്ചവിളയിൽ വീടിനു പുറത്തേക്ക് മരം കടപുഴകി: വൈദ്യുതി ലൈനിൽ തട്ടി ഒഴിവായത് വൻ അപകടം

SPECIAL CORRESPONDENT
, Thursday, May 29, 2025 WIB Last Updated 2025-05-29T16:54:28Z

അഞ്ചാലുംമൂട് : ഇഞ്ചവിള ജയന്തി നഗറിൽ സജീവൻ പിള്ളയുടെ വീടിനു പുറത്തേക്ക് പാലമരം കടപുഴകി വീണു. തൊട്ടടുത്ത കയർ സംഘത്തിന്റെ പരിധിയിലുള്ള മരമാണ് വീണത്. വൈദ്യുതി ലൈനിലേക്ക് വീണതിനാലാണ് വീട് മുഴുവനായി തകരാതിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇഞ്ചവിള കയർ സംഘം അധികൃതർ മരം മുറിച്ചു മാറ്റുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകി. വില്ലേജ് ഉദ്യോഗസ്ഥരും കെഎസ്ഇബി അധികാരികളും സ്ഥലത്തെത്തി ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്ത് ഇഞ്ചവിള വാർഡംഗം ഷംല മുജാബ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ വില്ലേജ് അധികൃതർ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുമെന്ന് വാർഡ് അംഗം ഷംല മുജാബ് വ്യക്തമാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents