അഷ്ടമുടി മണലിക്കടയിൽ വീടിന് മുകളിലേക്ക് തേക്ക് മരം വീണു
അഞ്ചാലുംമൂട് : അഷ്ടമുടി മണലിക്കട കുന്നുംപുറത്ത് വീടിന് മുകളിലേക്ക് മരം വീണു. മണലിക്കട വേലൻ്റയ്യത്ത് പടിഞ്ഞാറ്റതിൽ റോയിയുടെ വീടിന് മുകളിലേക്കാണ് അയൽവാസിയുടെ തേക്ക് മരം കടപുഴകി വീണത്. രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. വേര് ഭാഗം ദ്രവിച്ച മരമാണ് വീണതെന്നും പ്രദേശത്ത് അപകടാവസ്ഥയിൽ കൂടുതൽ മരങ്ങൾ ഉള്ളതായും റോയി പറഞ്ഞു.
0 Comments