ഓസ്ട്രിയൻ നഗരമായ ഗ്രാസിൽ ഒരു സ്കൂളിൽ നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
നഗരത്തിലെ സെൻട്രൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് വളരെ അകലെയല്ലാത്ത വടക്കുപടിഞ്ഞാറൻ ഗ്രാസിലെ BORG ഡ്രെയർഷുറ്റ്സെൻഗാസ് സ്കൂളിലാണ് സംഭവം നടന്നത്.
രാവിലെ 10 മണിയോടെ (പ്രാദേശിക സമയം) തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചതായും തൊട്ടുപിന്നാലെ സ്കൂൾ കെട്ടിടത്തിനുള്ളിൽ വെടിയൊച്ചകൾ കേട്ടതായും പോലീസ് പറഞ്ഞു
മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ORF പറഞ്ഞു. പ്രദേശത്ത് നിന്നും മാറിനിൽക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പ്രത്യേക സേനയും അടിയന്തര സേവനങ്ങളും സംഭവസ്ഥലത്ത് വേഗത്തിൽ എത്തിയതായി പൊലീസ് വക്താവ് സാബ്രി യോർഗൺ സ്ഥിരീകരിച്ചു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസ്, രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു, ഏകദേശം 300,000 നിവാസികളുണ്ട്.
0 Comments