banner

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇതാ സർക്കാർ ജോലി; എല്‍ഡി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി; അവസാന തീയതി ജൂലൈ 16

കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കേരള പിഎസ്‌സി വിജ്ഞാപനമിറക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്കാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂലൈ 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പര്‍: 107/2025

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത വേണം. 

ടൈപ്പ് റൈറ്റിങ് മലയാളം (ലോവര്‍) കെജിടിഇ

ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ലോവര്‍) കെജിടിഇയും, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 

2002 ജനുവരി മാസത്തിന് മുന്‍പ് കെജിടിഇ ടൈപ്പ് റൈറ്റിങ് പാസായിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്ങിലുള്ള സര്‍ട്ടിഫിക്കറ്റ് അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ് പ്രത്യേകം ഹാജരാക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതത് സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്കില്‍ വേതനം ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് എല്‍ഡി ടൈപ്പിസ്റ്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തവര്‍ക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

അപേക്ഷ: click 

വിജ്ഞാപനം: click 

Post a Comment

0 Comments