Iklan

Iklan

,

Iklan

Video

81,000 വരെ ശമ്പളത്തോടെ സർക്കാർ ജോലി നേടാന്‍ അവസരം; മില്‍മയില്‍ ഓഫീസറാകാൻ അപേക്ഷ ക്ഷണിച്ചു; വിജ്ഞാപനം

SPECIAL CORRESPONDENT
, Sunday, June 22, 2025 WIB Last Updated 2025-06-22T09:55:35Z

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റോര്‍സ്/ പര്‍ച്ചേസ് ഓഫീസര്‍ തസ്തികയിലാണ് ഒഴിവുകള്‍. കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സ്റ്റോര്‍സ്/ പര്‍ച്ചേസ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ഒരു ഒഴിവാണുള്ളത്. 

കാറ്റഗറി നമ്പര്‍: 125/2025

പ്രായപരിധി

18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ 02.01.1980നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

ബിരുദവും, മെറ്റീരിയല്‍സ് മാനേജ്‌മെന്റിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും, അല്ലെങ്കില്‍ ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എംബിഎ.

ഒരു പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് സ്റ്റോര്‍സ് /പര്‍ച്ചേസില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,840 രൂപമുതല്‍ 81,875 രൂപ വരെ ശമ്പളം ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് എല്‍ഡി ടൈപ്പിസ്റ്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തവര്‍ക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents