Iklan

Iklan

,

Iklan

Video

കൊല്ലത്ത് കാണാതായ 17-കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ കണ്ടെത്തി

SPECIAL CORRESPONDENT
, Friday, June 27, 2025 WIB Last Updated 2025-06-27T14:37:16Z

കൊല്ലം : കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷിന്റെ (17) മൃതദേഹം വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽനിന്ന് കണ്ടെത്തി. 

പ്ലസ് ടു വിദ്യാർഥിനിയായിരുന്ന നന്ദയെ ഇന്നലെ (ജൂൺ 26) വൈകുന്നേരം മുതൽ കാണാതായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് (ജൂൺ 27) വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents