Iklan

Iklan

,

Iklan

Video

കൊല്ലത്ത് രാസലഹരിയും കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിൽ; പ്രതികൾ പിടിയിലായത് കേരളപുരം ജംഗ്ഷന് സമീപത്ത് നിന്ന്

SPECIAL CORRESPONDENT
, Friday, June 27, 2025 WIB Last Updated 2025-06-27T14:48:41Z

കൊല്ലം : കേരളപുരം ജംഗ്ഷന് സമീപം എഴുത്താണി കടയ്ക്ക് മുന്നിൽ രാസലഹരി വസ്തുക്കളും കഞ്ചാവുമായി മൂന്ന് യുവാക്കളെ കൊല്ലം എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വളത്തുങ്കൽ സ്വദേശികളായ ഷാനു (31), സെയ്ദലി (26), പഴയാറ്റിൻകുഴി സ്വദേശി അനീസ് (25) എന്നിവരാണ് അറസ്റ്റിലായത്.

നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നെങ്കിലും രണ്ടുപേർ ഓടി രക്ഷപ്പെട്ടു. എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents