Iklan

Iklan

,

Iklan

Video

കേരള തീരത്ത് വീണ്ടും കപ്പല്‍ അപകടം; ഉള്‍ക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു, 40 ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നു

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T08:54:47Z

കേരള തീരത്തിന് സമീപത്ത് ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോവുക ആയിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കേരള തീരത്ത് നിന്നും 120 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് അപകടമുണ്ടായത്. ബേപ്പൂരിനും കണ്ണൂരിനും സമീപമാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.

തീപിടിച്ച കപ്പലില്‍ നിന്നു50 കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണതായാണ് വിവരം. 40 ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. ഇവരെ രക്ഷപ്പെടുത്താനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇവരില്‍ 18 പേര്‍ കടലില്‍ ചാടിയിട്ടുണ്ട്. നേവിയും കോസ്റ്റുഗാര്‍ഡും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തത വന്നിട്ടില്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents