Iklan

Iklan

,

Iklan

Video

അനന്തുവിന്റെ മരണത്തിൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; പ്രസ്താവന വളച്ചൊടിച്ചു, നടക്കുന്നത് തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം; തിരുത്തിപ്പറഞ്ഞ് എ.കെ. ശശീന്ദ്രൻ

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T11:54:07Z

തിരുവനന്തപുരം : നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് മന്ത്രി പറ‍ഞ്ഞു.

മരണത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞത് എന്നും മന്ത്രി വ്യക്തമാക്കി.

തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രദേശവാസികൾ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താൻ ആവർത്തിക്കുകയാണ് ചെയ്തത്. തുടർന്നു നടന്ന കാര്യങ്ങളിൽ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തിരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോ​ഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents