Iklan

Iklan

,

Iklan

Video

കെസി വേണുഗോപാലിന് ജയ് വിളിച്ചു പ്രകടനം വരുന്ന വഴിയിൽ കാർ നിർത്തി...!, കാറിൻ്റെ ചില്ല് തകർത്ത് കുടുംബത്തിനു നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T11:57:33Z

ആലപ്പുഴ : പ്രകടനം പോകുന്ന വഴിയിൽ കാർ നിർത്തിയതിന് കുടുംബത്തിനു നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ആലപ്പുഴ ചാരുംമൂടാണ് സംഭവമുണ്ടായത്.

കെസി വേണുഗോപാലിന് അഭിവാദ്യം അർപ്പിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വൈകിട്ട് പ്രകടനം നടത്തിയത്. ഇതിനിടയിലാണ് പത്തനാപുരം സ്വദേശികളായ കുടുംബം ഇതുവഴി വന്നത്.

പ്രകടനം കണ്ടതോടെ കുടുംബം അപ്പോൾ തന്നെ കാർ നിർത്തി. എന്നാൽ കാർ നിർത്തിയത് പ്രകടനം പോകുന്ന വഴിയിലാണ് എന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.

മുന്നിലെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമവും നടന്നു. പിന്നാലെ തന്നെ കുടുംബം ചാരുംമൂട് പോലീസിൽ പരാതി നൽകി. ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents