കേരള സർക്കാർ വിവിധ വകുപ്പുകളിലേക്ക് ആയ തസ്തികയിൽ നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രതീക്ഷിത ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് ഈ നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ 2025 ജൂലൈ 16-ന് മുമ്പായി കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
തസ്തികയും ഒഴിവുകളും
തസ്തിക: ആയ
ഒഴിവുകൾ: കേരള സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിലായി പ്രതീക്ഷിത ഒഴിവുകൾ.
കാറ്റഗറി നമ്പർ: 117/2025
ജില്ലകൾ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
ഡിഗ്രി നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ഏതെങ്കിലും സർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽ ആയ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി
പ്രായം: 18-നും 36-നും ഇടയിൽ (02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർ).
വയസിളവ്: എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം
ശമ്പള സ്കെയിൽ: ₹23,000 മുതൽ ₹50,200 വരെ പ്രതിമാസം.
അപേക്ഷാ രീതി
താത്പര്യമുള്ളവർ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) സന്ദർശിച്ച് "ആയ റിക്രൂട്ട്മെന്റ്" നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കുക.
വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അവസാന തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 16.
കൂടുതൽ വിവരങ്ങൾ
അപേക്ഷ: Click here
വിജ്ഞാപനം: Click here
കുറിപ്പ്: അപേ
0 Comments