Iklan

Iklan

,

Iklan

Video

കൊല്ലത്ത് വാഹനാപകടം: എആർ ക്യാംപ് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം; അപകടം സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

SPECIAL CORRESPONDENT
, Friday, June 20, 2025 WIB Last Updated 2025-06-20T12:05:02Z

കൊല്ലം : കൊട്ടാരക്കരയ്ക്ക് സമീപം പൊലിക്കോട് ആനാട് നടന്ന വാഹനാപകടത്തിൽ അടൂർ എആർ ക്യാംപിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു (52) മരിച്ചു. കെഎൽ 24 ബി 3446 നമ്പർ വാഗൺആർ കാറിൽ സഞ്ചരിക്കുകയായിരുന്ന സാബു, എതിർദിശയിൽ നിന്ന് വന്ന കെഎൽ 02 ബിഡബ്ല്യു 2027 നമ്പർ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പിക്കപ്പ് വാഹനം സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സാബുവിന്റെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം മറിഞ്ഞു, കാർ ഭാഗികമായി തകർന്നു. മഴയിൽ നനഞ്ഞ റോഡിലാണ് അപകടം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ, പിക്കപ്പ് വാഹനം സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവേ അപകടം സംഭവിച്ചതായി വ്യക്തമാണ്. സ്കൂട്ടറിലെ രണ്ട് യാത്രികർക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ലെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents