Iklan

Iklan

,

Iklan

Video

നടി കാവ്യാമാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ

SPECIAL CORRESPONDENT
, Tuesday, June 17, 2025 WIB Last Updated 2025-06-17T02:57:39Z

മലയാളത്തിന്റെ പ്രിയ നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. കാസര്‍കോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായിരുന്നു പി. മാധവന്‍. അന്ത്യം ചെന്നൈയിൽ. സംസ്‌കാരം പിന്നീട് കൊച്ചിയില്‍. ഭാര്യ: ശാമള. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ്. ജീവിതത്തിൽ കാവ്യ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ പൂർണ പിന്തുണയുമായി പിതാവ് നടിക്കൊപ്പം നിന്നിരുന്നു

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്നു പിതാവ് മാധവന്‍. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്‍കിയ വ്യക്തിയാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. പിതാവിന്റെ മരണത്തില്‍ കടുത്ത ദുഖത്തിലാണ് കാവ്യയും കുടുംബവും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents