Iklan

Iklan

,

Iklan

Video

ഇസ്രായേലിനെതിരായ വാർത്ത വായിക്കുന്നതിനിടെ ചാനൽ ആസ്ഥാനത്തേക്ക് ഇസ്രയേൽ ബോംബാക്രമണം; ജീവരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട് അവതാരക; ഇറാനിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്

SPECIAL CORRESPONDENT
, Tuesday, June 17, 2025 WIB Last Updated 2025-06-17T02:44:40Z

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്. ഈ ചാനല്‍ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു.

പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനല്‍ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനല്‍ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ആക്രമണത്തില്‍ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.

ഇതിന് പിന്നാലെ ഇസ്രയേലിലെ ചാനല്‍ എൻ12, ചാനല്‍ 14 എന്നിവക്ക് നേരെ ഇറാൻ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ടെല്‍ അവീവ് വിട്ടുപോകാൻ ഇസ്രയേലികളോട് ഇറാൻ മുന്നറിയിപ്പ് നല്‍കി. വെടിനിർത്തല്‍ ചർച്ചകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളോട് ഇറാൻ ഇടപെടാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents