Iklan

Iklan

,

Iklan

Video

ബിജെപി സംസ്ഥാന നേതൃയോഗം..!, മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിച്ചില്ല

SPECIAL CORRESPONDENT
, Saturday, June 28, 2025 WIB Last Updated 2025-06-28T02:52:32Z

തൃശൂർ : ബിജെപി സംസ്ഥാന നേതൃയോഗത്തിൽനിന്ന് മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, സി.കെ. പത്മനാഭൻ എന്നിവരെ ഒഴിവാക്കിയത് പാർട്ടിക്കുള്ളിൽ വലിയ വിവാദത്തിന് തിരികൊളുത്തി. രാജീവ് ചന്ദ്രശേഖർ 2025 മാർച്ചിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം, ചില നേതാക്കളെ മനഃപൂർവം ഒഴിവാക്കുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ നടക്കുന്ന സുപ്രധാന സംസ്ഥാന സമിതി യോഗത്തിൽ വി. മുരളീധരൻ വിഭാഗത്തെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. അതേസമയം, പി.കെ. കൃഷ്ണദാസ് വിഭാഗത്തിന് യോഗത്തിൽ ക്ഷണം ലഭിച്ചത് വിവാദത്തിന് ആക്കം കൂട്ടി. പുതിയ സംസ്ഥാന അധ്യക്ഷനെ കൃഷ്ണദാസ് വിഭാഗം ‘ഹൈജാക്ക്’ ചെയ്തുവെന്നാണ് മുരളീധരൻ വിഭാഗം ഉയർത്തുന്ന ഗുരുതര ആരോപണം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായ ശേഷം കൃഷ്ണദാസ് വിഭാഗത്തിന് മുൻഗണന നൽകുന്നുവെന്നും ആക്ഷേപമുണ്ട്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി വിജയം നേടിയെങ്കിലും, പാർട്ടിയുടെ ആഭ്യന്തര കലഹം തുടരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കൃഷ്ണദാസ്, മുരളീധരൻ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത 2024-ലെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രൂക്ഷമായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents