സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ മർദനമേറ്റതായി അജയൻ ഭാര്യയോട് സൂചിപ്പിച്ചിരുന്നു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 28, 2025-നാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതം മരണകാരണമായി...!, കൂട്ടുകാരൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കരിവെള്ളൂർ : മർദനമേറ്റ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിവെള്ളൂർ സ്വദേശി അജയൻ മരണപ്പെട്ടു. ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മർദനത്തെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച അജയൻ ചികിത്സ തേടിയത്.
0 Comments