banner

അഞ്ചാലുംമൂട് പ്രദേശത്തെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു




അഞ്ചാലുംമൂട് : പ്രദേശത്തെ മധ്യവേനലവധിക്ക് ശേഷം തുറന്ന വിവിധ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കം കുറിച്ച് പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു.

അഞ്ചാലുംമൂട് സ്കൂളിലെ പ്രവേശനോത്സവം ഡോക്ടർ വി.പി ജഗതി രാജ് ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ: പ്രവേശനോത്സവം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ വി.പി ജഗതി രാജ് ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസ് മുതൽ മുന്നോട്ടു ഉള്ള ജീവിതത്തിൻ്റെ സ്വപ്നങ്ങൾ കണ്ടാലെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ കഴിയുകയുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡൻറ് ബിജു ആർ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ എസ് സ്വർണമ്മ എസ് എം സി ചെയർമാൻ ബിനു പ്രകാശ് പിടിഎ വൈസ് പ്രസിഡൻ്റ് ഷംനാർ എ, എം പി ടി എ പ്രസിഡൻ്റ് ബി കെ ബിന്ദു പ്രിൻസിപ്പൽ ഷൈജു ടി എസ് ഡെപ്യൂട്ടി എച്ച് എം രഞ്ജിനി കൃഷ്ണൻ എന്നിവർ സമ്മേളനത്തിന് ആശംസ പ്രസംഗം നടത്തി. പ്രധാനാധ്യാപിക സജിതാ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അൻസർ എം നന്ദിയും രേഖപ്പെടുത്തി. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ നൂറോളം കുട്ടികളെയും എൻ എം എം എസ്, യു എസ് എസ്  പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം കിട്ടിയ കൃഷ്ണകുമാറിനെയും വേദിയിൽ ആദരിച്ചു.

അഷ്ടമുടി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി ഉദ്ഘാടനം ചെയ്യുന്നു.
 
അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ: പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷിബു ജോസഫ് അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ പോൾ ആന്റണി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജാനിസ് നന്ദിയും പറഞ്ഞു. വാർഡ് മെംബർ രതീഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് മുരളി നാരായണൻ, സെക്രട്ടറി തോമസ്, ബി.ആർ.സി. കോ-ഓർഡിനേറ്റർ വിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൽ.എസ്.എസ്., യു.എസ്.എസ്., ജില്ലാ കലോത്സവ വിജയികളെ ആദരിച്ചു. പഠനോപകരണ, യൂണിഫോം വിതരണവും നടന്നു.

പ്രാക്കുളം എൽ.പി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം  ചെയ്യുന്നു.

പ്രാക്കുളം ഗവ. എൽ.പി. സ്കൂൾ :
പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജാൻവാരിയോസ് ഡി. അധ്യക്ഷ പ്രസംഗം നടത്തി. വാർഡ് മെംബർ ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി. മാത്സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ പൂർവ വിദ്യാർത്ഥിനി കുമാരി മധുരിമയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ-പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ഓഡിയോ റെക്കോർഡർ, സ്പീക്കർ തുടങ്ങിയ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. പ്രഥമാധ്യാപകൻ കണ്ണൻ ഷണ്മുഖം, 1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺ, സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി. ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.

തൃക്കരുവ പഞ്ചായത്ത് എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഉദ്ഘാടനം  ചെയ്യുന്നു.

തൃക്കരുവ പഞ്ചായത്ത് എൽ.പി സ്കൂൾ : പ്രവേശനോത്സവം തൃക്കരുവാ ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഉദ്ഘാടനം ചെയ്തു. ഇവോക്ക് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ പഠനോപകരണ വിതരണം നടന്നു. സ്കൂളിലെ പൂർവാധ്യാപിക ഷൈനി കുട്ടികൾക്ക് യൂണിഫോമും വാങ്ങി നൽകി. പരിപാടിയിൽ അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു.


Post a Comment

0 Comments