കേരളപുരം : കരിമ്പിൻകര ജാമിഉൽ അരീഷ് ശൈഖുനാ ഇ കെ മുഹമ്മദ് ദാരിമി അൽ ഖാദിരി മെമ്മോറിയൽ ഇ കെ ഡി യു എം സീക്യൂ സ്കൂളിന്റെ പ്രവേശനോത്സവം അലിഫ് ഡേ എന്ന പേരാർ വർണാഭമായി നടന്നു. ശൈഖുനാ സി പി മുഹമ്മദ് ശാഫി സഖാഫി ഉസ്താദ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. ഇ.കെ അബ്ദുൽ ഖാദർ സഖാഫി ദുആ ചൊല്ലി.ഹാഫിള് ഹസീബ് സഖാഫി ആമുഖ പ്രഭാഷണം നടത്തി. ജാമിഉൽ അരീഷ് മാനേജർ ഹബീബ് നൂറാനി അധ്യക്ഷത വഹിച്ചു. സീക്യൂ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹാഷിം അലിഫ് ഡേ പ്രഭാഷണം നടത്തി. വാഹിദ് സാർ, ഗഫൂർ മാഷ്, അസീസ് സാർ, താഹിർ ഹാജി, നൂറുദ്ധീൻ മഹ്ലരി, അബ്ദുൽ റഷീദ് ഉസ്താദ് കരുവ എന്നിവർ നന്ദി പറഞ്ഞു. സാലിഹ് സഖാഫി, ഉഖാഷ സഖാഫി, ഹാഫിള് മിഥിലാജ് ഉസ്താദ്, ജുനൈദ് നൂറാനി എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾക്കൊപ്പം ജാമിഉൽ അരീഷ് പ്രവർത്തകരും രക്ഷകർത്താക്കളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. പുതിയ തലമുറയ്ക്ക് ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ പരിപാടിയിൽ ചർച്ചയായി.
0 Comments