![]() |
പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളെ ജനപ്രതിനിധികളും അദ്ധ്യാപകരും ചേർന്ന് സ്വീകരിക്കുന്നു |
അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ബഡ്സ് ബിആർസി പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജ്മീൻ എം കരുവ അധ്യക്ഷത വഹിച്ചു. 2022-ലാണ് ഇവിടെ ബഡ്സ് ബി ആർ സി യ്ക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്. നിലവിൽ 37 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പരിപാടിയിൽ കുടുംബശ്രീ ചെയർപേഴ്സൺ നന്ദിനി സ്വാഗതം പറഞ്ഞു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ സെലീന ഷാഹുൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രതീഷ്, വാർഡ് അംഗങ്ങളായ ജോയ്, അനിൽകുമാർ, ദിവ്യ ഷിബു, ഷീജ, പിടിഎ പ്രതിനിധി ശിവജി പവാർ തുടങ്ങിയവരും കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു. സെക്രട്ടറിയുടെ ചുമതലയുള്ള പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മേരി ഐലിൻ നന്ദി പ്രകാശിപ്പിച്ചു.
0 Comments