കൊച്ചി : പ്രശസ്ത നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (92) അന്തരിച്ചു. ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡണ്ടും കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ (സിഐടിയു) മലഞ്ചരക്ക് വിഭാഗം കൺവീനറുമായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസാണ് മരണവിവരം അറിയിച്ചത്. "ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. ആത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നു," റോബർട്ട് കുറിച്ചു.
0 Comments