Iklan

Iklan

,

Iklan

Video

വീണ്ടും സ്വർണ്ണവില താഴേക്ക്...!, തുടർച്ചയായ മൂന്നാം ദിവസവും വിലയിടിഞ്ഞു; പവന് 80 രൂപ കുറഞ്ഞു, ഇന്നത്തെ വില ഇങ്ങനെ

SPECIAL CORRESPONDENT
, Tuesday, June 10, 2025 WIB Last Updated 2025-06-10T08:23:51Z

കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,560 രൂപയായി.

ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 1200 രൂപ ഇടിഞ്ഞത്.

73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസവും വില കുറഞ്ഞത് വിവാഹ വിപണിയിലെയടക്കം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ആണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാല്‍ ഇന്ത്യയില്‍ സ്വര്‍ണവില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാറുണ്ട്.


ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 – സ്വർണവിലയിൽ മാറ്റമില്ല – ഒരു പവൻ്റെ വില – 71,360

ജൂൺ 2 – ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില – 72,480

ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില – 72,640

ജൂൺ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില – 72,720

ജൂൺ 5 – ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില – 73,040

ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില – 73,040

ജൂൺ 7 – ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില – 71,840

ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില – 71,840

ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില – 71,640

ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില – 71,560

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents