Iklan

Iklan

,

Iklan

Video

കുപ്പിവെള്ളം വില്പന നിന്നപ്പോൾ ടെയിനിലെ 'ടിടിഇ' ആയി…!, വ്യാജൻ ദിവസവും നേടിയിരുന്നത് 10000 രൂപയിലേറെ; ഒടുവിൽ പിടിയിലായപ്പോൾ എല്ലാം ഏറ്റുപറഞ്ഞു

SPECIAL CORRESPONDENT
, Tuesday, June 10, 2025 WIB Last Updated 2025-06-10T12:54:29Z

ട്രെയിനുകളിൽ ടിടിഇ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണം തട്ടിയ 40-കാരന്‍ അറസ്റ്റിലായി. മുമ്പ് ട്രെയിനുകളില്‍ കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ ആ പരിചയം വച്ച് ടിടിഇ ചമഞ്ഞ് ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് പണം പിരിക്കുകയായിരുന്നു. സംഭവത്തിൽ ദേവന്ദ്ര കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു.

അലിഗഢ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോൾ ഗാസിയാബാദിലാണ് താമസിക്കുന്നത്.പിഴയെന്ന പേരില്‍ പണം ഈടാക്കിയും അനധികൃതമായി ടിക്കറ്റുകള്‍ വിറ്റും ദിവസേന ഇയാള്‍ 10000 രൂപ വരെ സമ്പാദിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ട്രയിനിലെ ടിടിഇമാര്‍ ധരിക്കുന്ന കോട്ടും ധരിച്ച് മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധത്തിലായിരുന്നു ഇയാളുടെ തട്ടിപ്പ്. ഗോമ്തി എക്‌സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ടിക്കറ്റുകളും ദേവേന്ദ്ര കുമാറില്‍നിന്ന് കണ്ടെടുത്തു.

തട്ടിപ്പിന്റെ രീതി ഇങ്ങനെ:

ദീര്‍ഘദൂര ട്രെയിനുകളില്‍ കയറുന്ന ഇയാൾ ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തും. തുടര്‍ന്ന് കൈയിലുള്ള ജനറല്‍ ടിക്കറ്റ് വലിയ തുക ഈടാക്കി ഇവര്‍ക്ക് നല്‍കും. ഇതുകൂടാതെ പിഴ ഇനത്തിലും ഇയാൾ പണം വാങ്ങിയിരുന്നു. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായിയിട്ടാണ് ഈ തട്ടിപ്പ് തിരഞ്ഞെടുത്തതെന്നാണ് ദേവേന്ദ്ര കുമാറിന്റെ വാദം.

ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ താന്‍ മുന്‍പ് കുപ്പിവെള്ള വില്‍പ്പ നടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കരാര്‍ അവസാനിച്ചു. ഇതോടെയാണ് വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ ആളുകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് അറിയിച്ചു.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents