Iklan

Iklan

,

Iklan

Video

റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി...!, സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂര്‍ണമെന്ന് കോടതി

SPECIAL CORRESPONDENT
, Tuesday, June 17, 2025 WIB Last Updated 2025-06-17T05:22:29Z

എറണാകുളം : കേരളത്തിലെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂര്‍ണമെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനമുയര്‍ത്തിയത്.

അതേസമയം, ദേശീയപാത സര്‍വീസ് റോഡിലാകെ കുഴിയാണെന്നും ഇത് എന്‍.എച്ച്.എ.ഐ. ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്‍. മഴ തോര്‍ന്നാലുടന്‍ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നല്‍കി. കുഴിയടയ്ക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവര്‍ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരില്‍ പ്രതികരിച്ചു. ഈ പ്രവര്‍ത്തികള്‍ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents