Iklan

Iklan

,

Iklan

Video

എന്‍സിസി ക്യാമ്പില്‍ മലയാളി കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു...!, മരിച്ചത് കൊല്ലം സ്വദേശിയായ 21-കാരൻ

SPECIAL CORRESPONDENT
, Tuesday, June 17, 2025 WIB Last Updated 2025-06-17T05:15:36Z

എൻസിസി കെഡറ്റ് ദേശീയ ട്രക്കിങ് പരിശീലന ക്യാംപിന്റെ പരേഡ് അവസാനിക്കുന്നതിന്റെ തലേന്നു കശ്മീരിലെ പഹൽഗാമിൽ കുഴഞ്ഞു വീണു മരിച്ചു. വെസ്റ്റ് കൊല്ലം കൈക്കുളങ്ങര പന്തൽ വീട് പുരയിടത്തിൽ ജോസിന്റെ മകനും കൊട്ടിയം ഡോൺ ബോസ്കോ കോളജിലെ ബിഎ ഇംഗ്ലിഷ് രണ്ടാം വർഷ വിദ്യാർഥിയുമായ ജെ.ജോയലാണ്(21) മരിച്ചത്.                                                                                                                                                                                                                                                                                  ഇന്നലെ രാവിലെയാണു ട്രെയ്നിങ് ക്യാംപിൽ വച്ചാണ് സംഭവം. രാവിലത്തെ പരിശീലനം നടക്കുന്നതിനിടെ ജോയലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്നു സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

മൃതദേഹം  ശ്രീനഗറിൽ നിന്നു വിമാനമാർഗം രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്ത് എത്തിക്കും.അമ്മ:ഗ്രേസി. സഹോദരൻ: ജെ.ജോബിൻ.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents