Iklan

Iklan

,

Iklan

Video

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിയെ കെ.എസ്.ആർ.ടി.സി. ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടർ അറസ്റ്റിൽ

SPECIAL CORRESPONDENT
, Saturday, June 28, 2025 WIB Last Updated 2025-06-28T16:14:43Z

കൊല്ലം : സ്കൂൾ വിദ്യാർത്ഥിനിയെ കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടറെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കൽ ജ്യോതിസ് ഭവനിൽ താമസിക്കുന്ന 53 വയസ്സുള്ള അജയഘോഷാണ് അറസ്റ്റിലായത്.

സംഭവം നടന്നത് കഴിഞ്ഞ 25-നാണ്. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോകാൻ പതിവുപോലെ പുനലൂർ-ചക്കുവരയ്ക്കൽ റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസിൽ വിദ്യാർത്ഥിനി കയറി. എന്നാൽ, കോട്ടവട്ടം കഴിഞ്ഞപ്പോൾ ബസിൽ വെച്ച് കണ്ടക്ടർ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

വീട്ടിലെത്തിയ വിദ്യാർത്ഥിനി സംഭവം സ്കൂളിലെ ടീച്ചറിനോട് പങ്കുവെക്കുകയും ടീച്ചർ കുന്നിക്കോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents