Iklan

Iklan

,

Iklan

Video

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; ചോല കടക്കാനാവാതെ കുടുങ്ങിയത് പത്തു പേർ; രക്ഷയ്ക്കെത്തി അഗ്നിശമനസേന

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T05:25:58Z

കരുവാരകുണ്ട് : വനമേഖലയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്ന് ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ.

മഞ്ഞളാം ചോലയിൽ കുടുങ്ങിയത് പത്തോളം പേരാണ്. ചോല കടക്കാനാവാതെ കുടുങ്ങിയ ഇവരെ പിന്നീട് അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. വിനോദ സഞ്ചാരികളാണ് ചോലയിൽ കുടുങ്ങിയത്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയവരാണു ചോല കടക്കാനാവാതെ കുടുങ്ങിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്കാണു മഴ തുടങ്ങിയത്. രാത്രി 9 മണി വരെ മഴ തുടർന്നു. എന്നാൽ 2 കിലോമീറ്റർ ദൂരത്തുള്ള ചേരി മാമ്പറ്റ പ്രദേശങ്ങളിൽ മഴയുണ്ടായില്ല.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents