Iklan

Iklan

,

Iklan

Video

പാല്‍ വാങ്ങാനായി പോകുന്നതിനിടെ കാട്ടുപന്നി ആക്രമണം...!, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേർക്ക് പരിക്ക്; ആക്രമണം ആദ്യമെന്ന് വാർഡ് മെമ്പർ

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T05:30:13Z

കോഴിക്കോട് : കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ ആക്രമിച്ചത്.

കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിൽ കഴിയുകയാണ്. ബാലകൃഷ്ണനെയും പാല്‍ വാങ്ങാനായി പോകുന്നതിനിടെയാണ് കാട്ടുപന്നി അക്രമിച്ചത്.

പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാര്‍ഡ് അംഗം സി അജിത പ്രതികരിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents