Iklan

Iklan

,

Iklan

Video

വനിതാ ജീവനക്കാരോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു, 40-കാരൻ്റെ ക്രൂരതയിൽ യുവാവിന് ഗുരുതര പരിക്ക്

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T05:40:47Z

ആലപ്പുഴ : വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു. ആലപ്പുഴ മാന്നാറിൽ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ തലവടി സ്വദേശി ബൈജുവിനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു.

മാന്നാറിലെ എൻആർസി സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ അന്വേഷിച്ചെത്തിയതായിരുന്നു ബൈജു. തുടർന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു.

ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇയാൾ സൂപ്പർമാർക്കറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചത്. ​ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്.

നാട്ടുകാർ പിടികൂടിയാണ് ബൈജുവിനെ പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

തലവടി സ്വദേശിയായ ഇയാൾ എന്തിനാണ് മാന്നാറിൽ സാധനം വാങ്ങാനെത്തിയതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇയാൾ മദ്യപിച്ചാണ് സ്ഥാപനത്തിലെത്തിയതെന്ന് ജീവനക്കാരികൾ ആരോപിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents