Iklan

Iklan

,

Iklan

Video

ഇടതു തോളിനു താഴെ മൂന്ന് പൊട്ടൽ...!, വാഹനാപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോമിന്റെ ശസ്ത്രക്രിയ ഇന്ന്

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T06:03:32Z

തൃശൂർ : വാഹനാപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയ‌യ്ക്കു വിധേയനാക്കും. അപകടത്തിൽ ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്.

ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാർമലും (68) നിലവിൽ സൺ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അപകടത്തിൽ മരിച്ച ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ (73) സംസ്കാരം ഇന്നു നടക്കും.

രാവിലെ 10.30ന് മുണ്ടൂർ കർമല മാതാ പള്ളിയിൽ ആണ് സംസ്കാരം നടക്കുക. സംസ്കാരച്ചടങ്ങുകൾക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയിൽ നിന്നു മുണ്ടൂരിലെത്തിക്കും. തുടർന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക.

അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ഭർത്താവ് ചാക്കോയുടെ വിയോഗ വാർത്ത ഇതുവരെ അറിയിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents