Iklan

Iklan

,

Iklan

Video

അനധികൃതമായി നികത്തിയ നെൽപ്പാടമുണ്ടോ?, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പൂർവസ്ഥിതിയിലാക്കും; പണി വരുന്നു

SPECIAL CORRESPONDENT
, Tuesday, June 10, 2025 WIB Last Updated 2025-06-10T15:39:41Z

വടക്കഞ്ചേരി : അനധികൃതമായി നികത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ. ഇതിലേക്ക് ഒന്നരക്കോടിരൂപ വകയിരുത്തി ഭരണാനുമതിയും നൽകിയെന്നാണ് റിപ്പോർട്ട്.

2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, നികത്തിയ പാടം പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചെലവ് ഉടമകളിൽനിന്ന് ഈടാക്കുകയോ, അല്ലെങ്കിൽ താത്കാലികമായി റവന്യുവകുപ്പ് വഹിച്ചതിനുശേഷം തുക റവന്യൂറിക്കവറി നടപടികളിലൂടെ പിന്നീട് ഈടാക്കുകയോ ചെയ്യാവുന്നതാണ്.

ഉടമകളിൽനിന്ന് പലപ്പോഴും തുക പെട്ടെന്ന് ഈടാക്കാൻ സാധിക്കാറില്ലെന്നും നികത്തിയപാടം പൂർവസ്ഥിതിയിലാക്കാൻ തുക ആവശ്യമാണെന്നും ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവോൾവിങ്ഫണ്ട് രൂപവത്കരിച്ചത്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents