Iklan

Iklan

,

Iklan

Video

രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു...!, രോഗബാധിതരുടെ എണ്ണം ഏഴായിരത്തിലേക്ക്; കേരളത്തിൽ 2000 കടന്നു

SPECIAL CORRESPONDENT
, Tuesday, June 10, 2025 WIB Last Updated 2025-06-10T16:03:19Z

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 7000ലേക്ക്. ഇതുവരെ ആകെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലൊരെണ്ണം കേരളത്തിലാണ്. കേരളത്തിൽ സജീവ കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറുടെ കേരളത്തിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 79 വയസുകാരനാണ് കൊവിഡ് ബാധിതനായി മരിച്ചത്. ഡൽഹിയിലും ജാർഖണ്ഡിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു.

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കേസുകളുടെ വർധനവ് ഉണ്ടായത് കർണാടകയിലും ഗുജറാത്തിലുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും നൂറിലധികം കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തി.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.

രാജ്യത്തെ 163 പേരെ ബാധിച്ചത് എക്‌സ്എഫ്ജിയാണെന്ന് ജനിതക ശ്രേണികരണത്തിൽ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങൾ ചേർന്നുണ്ടായതാണ് എക്‌സ്എഫ്ജി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents